കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ കുറഞ്ഞ നിരക്കിൽ 11 കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്കായി വേനൽക്കാല ക്യാമ്പ് നടത്തുന്നു. 5-വയസ്സ് മുതൽ 17-വയസ്സ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ , മെയ് മാസങ്ങളിലാണ് സമ്മർ ക്യാമ്പ്. കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 3ന് ആരംഭിച്ച് മെയ് 23ന് അവസാനിക്കുന്നു.
ജില്ലയിൽ 7 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ക്യാമ്പിൽ 15 വയസ്സ് വരെയുളള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കോഴിക്കോട്, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, ഇ.കെ നായനാർ മിനി സ്റ്റേഡിയം നല്ലുർ-ഫറോക്ക്, മണാശ്ശേരി മിനി സ്റ്റേഡിയം മുക്കം, മാവൂർ ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയം ചെറൂപ്പ, പേരാമ്പ്ര, ഇ.എം.എസ് സ്റ്റേഡിയം കണ്ണാട്ടികുളം ചെറുവണ്ണൂർ എന്നിടങ്ങളിലാണ് ഫുട്ബോൾ ക്യാമ്പ്.
ഷട്ടിൽ ബാഡ്‌മിന്‍റ്ൺ (കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ), ബാസ്ക്കറ്റ്ബോൾ (കോഴിക്കോട് മാനാഞ്ചിറ), ടേബിൾടെന്നീസ് (കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ), ബോക്‌സിങ് (കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം ), ജിംനാസ്റ്റിക്സ് (കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം), ചെസ്സ് (കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം, കൊയിലാണ്ടി, മണാശ്ശേരി ഗവൺമെന്‍റെ് യു.പി സ്കുൾ മുക്കം,നരിക്കുനി, യങ്ങ്മെൻസ് ലൈബ്രറി ഫറോക്ക്), തയ്‌ക്കോണ്ടോ (കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം , യങ്ങ്മെൻസ് ലൈബ്രറി ഫറോക്ക്), വോളിബോൾ (നിടുമണ്ണൂർ വോളിബോൾ അക്കാഡമി കായക്കൊടി , നടുവണ്ണൂർ വോളിബോൾ അക്കാഡമി-നടുവണ്ണൂർ ), സ്കേറ്റിംഗ് (കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം), സ്വിമ്മിംഗ് (നടക്കാവ് സ്വിമ്മിംഗ്പൂൾ) തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. പരിചയസമ്പന്നരും പ്രശസ്‌തരുമായ കായികതാരങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്‌പന ചെയ്‌തിരിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. കൂടുതൽവിവരങ്ങൾക്ക്- www.sportscouncilkozhikode.com
8078182593, 0495- 2722593
Post a Comment