ഇന്ന് ജൻ ഔഷധി ദിവസ്. പദ്ധതിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജനറിക് മരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ദിനാചരണം.എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ ലഭ്യമാക്കുക എന്നതാണ്, 2008 ൽ തുടക്കമിട്ട പ്രധാൻ മന്ത്രി ഭാരതീയ ജന ഔഷധി പരിയോജന ലക്ഷ്യമിടുന്നത്.
രാജ്യത്തെ എല്ലാ ജില്ലകളിലുമായി 15,000-ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പദ്ധതി വഴി വിപണി വിലയേക്കാൾ 50 മുതൽ 80 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകുന്നു.ദിനാചരണത്തോട് അനുബന്ധിച്ച് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം രാജ്യത്തുടനീളം ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
Post a Comment