ഓൺലൈൻ പ്ലാറ്റ്‍ഫോമുകളായ ഉബറിന്റെയും ഓലയുടെയും മാതൃകയിൽ കേന്ദ്ര സര്‍ക്കാര്‍ 'സഹകരണ' ടാക്സി സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. സഹകർ സേ സമൃദ്ധി പദ്ധതിയുമായി പൊരുത്തപ്പെടുന്നതായിരിക്കും ഈ സംവിധാനമെന്ന് ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെ അദ്ദേഹം അറിയിച്ചു. ലാഭം നേരിട്ട് ഡ്രൈവർമാർക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും ശ്രീ ഷാ പറഞ്ഞു.
Post a Comment