ഭക്തി സാന്ദ്രമായി ആറ്റുകാല്‍ പൊങ്കാല. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമായി. 10.15 ഓടെ അടുപ്പ് വെട്ട് ചടങ്ങ് നടന്നു. ഉച്ചക്ക് 1.15 നാണ് നിവേദ്യം. ആറ്റുകാൽ ദേവിയ്ക്ക് ഭക്ത ലക്ഷങ്ങൾ പൊങ്കാല സമർപ്പിക്കുകയാണ്.
രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷം ശ്രീകോവിലില്‍ നിന്ന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേൽശാന്തി മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം പകര്‍ന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ പകർന്നു. അതേ ദീപം സഹ ശാന്തിമാര്‍ക്കു കൈമാറി. സഹശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍ വശത്ത് ഒരുക്കിയ പണ്ടാര അടുപ്പിലും തീ പകർന്നു.
പിന്നാലെ ഭക്തര്‍ക്ക് അടുപ്പുകളിലേക്ക് തീപകരുന്നതിനുള്ള അറിയിപ്പായി ചെണ്ടമേളവും കതിനവെടിയും മുഴങ്ങി. ഇതോടെ ക്ഷേത്ര പരിസരത്തു നിന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീ പകർന്നു. മന്ത്രിമാരായ വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, ജി ആർ അനിൽ, ശശി തരൂർ എം പി, ആന്റണി രാജു എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, മുൻ കേന്ദ്ര സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ,ജില്ലാ കളക്ടർ തുടങ്ങിയ പ്രമുഖർ ചടങ്ങിന് സാക്ഷികളായി.
ഭക്തർക്കായി മികച്ച സൗകര്യങ്ങളും കനത്ത സുരക്ഷയുമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വൈദ്യസഹായം, കുടിവെള്ളം,ഭക്ഷണം എന്നിവയ്ക്കെല്ലാം വിപുലമായ ക്രമീകരങ്ങളാണ് നടത്തിയിരിക്കുന്നത്. ഭക്തർക്കായി 700 കെ എസ് ആർ ടി സി ബസുകളും പ്രത്യേക ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.
Post a Comment