വോട്ടര്‍ ഐഡിയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രത്യേക യോഗം വിളിച്ചു. മറ്റന്നാള്‍ നടക്കുന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, UIDAI സിഇഒ തുടങ്ങിയവര്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അടുത്ത മാസം 30-നകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Post a Comment