കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

ആയുര്‍വേദ തെറാപിസ്റ്റ്: കൂടിക്കാഴ്ച നാളെ.

കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റ് (ഫീമെയില്‍)  തസ്തികയില്‍ നിയമിക്കുന്നതിന് നാളെ (മാര്‍ച്ച് 27) പകല്‍ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത - ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനില്‍ നിന്നും ലഭിക്കുന്ന ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാര്‍കാര്‍ഡും സഹിതം കോഴിക്കോട് വെസ്റ്റ്ഹില്‍  ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0495-2382314 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.


ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ സമ്മര്‍ക്യാമ്പ് അഡ്മിഷന്‍ തുടരുന്നു

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിന്റെ അഡ്മിഷന്‍ തുടരുന്നു. അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്. കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ മൂന്ന് മുതല്‍ മെയ് 23 വരെയാണ്. 

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുക. ഫുട്‌ബോള്‍ - ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ട് ഈസ്റ്റിഹില്‍ കോഴിക്കോട്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം കൊയിലാണ്ടി, ഇ കെ നായനാര്‍ സ്റ്റേഡിയം നല്ലൂര്‍, ഫറോക്ക്, മുക്കം മുനിസിപ്പില്‍ സ്റ്റേഡിയം മണാശ്ശേരി, മാവൂര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ചെറൂപ്പ, സി കെ ജി മെമ്മോറിയല്‍ കോളേജ് സ്റ്റേഡിയം പേരാമ്പ്ര, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പറമ്പില്‍ബസാര്‍, ഇ എം എസ് സ്റ്റേഡിയം ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളം, കക്കോടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കൂടത്തുംപൊയില്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കോട്ടക്കടവ്. 

ബാസ്‌ക്കറ്റ്‌ബോള്‍ - കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍. ഷട്ടില്‍- ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, ജിംനാസ്റ്റിക്-ഇ എം എസ് സ്റ്റേഡിയം കോഴിക്കോട്, ചെസ്സ്- ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, സ്‌പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം കൊയിലാണ്ടി, മണാശ്ശേരി ഗവണ്‍മെന്റെ യു പി സ്‌ക്കൂള്‍ മുക്കം, നരിക്കുനി, യങ്ങ്‌മെന്‍സ് ലൈബ്രറി ഫറോക്ക്.

 വോളിബോള്‍ - നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി നടുവണ്ണൂര്‍, നിടുമണ്ണൂര്‍ വോളിബോള്‍ അക്കാദമി കായക്കൊടി,  ഇ കെ നായനാര്‍ മിനിസ്റ്റേഡിയം നല്ലൂര്‍ ഫറോക്ക്, ബോക്സിംഗ് -ഇ എം എസ് സ്റ്റേഡിയം കോഴിക്കോട്, തയ്‌കോണ്ടോ -ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, യങ്ങ്‌മെന്‍സ് ലൈബ്രറി ഫറോക്ക്, ടേബിള്‍ ടെന്നിസ് - ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, സ്‌കേറ്റിംഗ് - ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, സ്വിമ്മിംഗ് - സ്‌പോര്‍ട്സ് കൗണ്‍സില്‍ സ്വിംമ്മിംഗ് പൂള്‍ ഈസ്റ്റ് നടക്കാവ്, തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പ് നടക്കുക. 

പരിചയസമ്പന്നരും പ്രശസ്തരുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിവിധ ക്യാമ്പുകളില്‍ പരിമിതമായ കുട്ടികള്‍ക്ക് മത്രമേ പ്രവേശനം നല്‍കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2722593, 8078182593 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

സേവനം തടസ്സപ്പെടും

ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ വിന്യാസത്തിന്റെ ഭാഗമായി മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ നല്‍കാന്‍ കഴിയുന്നതല്ല. ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഉദ്യോഗസ്ഥതലത്തിലും സോഫ്റ്റ് വെയറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്ന സേവനങ്ങള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371916, 2371799 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

എന്‍എച്ച്എമ്മിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍,  സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ  www.arogyakeralam.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ രണ്ടിന്  വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍  അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാനുള്ള തസ്തിക, ലിങ്ക് എന്നിവ ക്രമത്തില്‍ - 

സൈക്യാട്രിസ്റ്റ്: https://docs.google.com/forms/d/15f1uZe
bEtoyxDoLlJ2v9u_TeTZ0RLeQ2cqpVvognX3g/edti

മെഡിക്കല്‍ ഓഫീസര്‍ (എന്‍എച്ച്എം):  https://docs.google.com/forms/d/1mYkR4c9s4
wd3WIY9WWjR3IdbXp1xiGMZLPTjRrNvnIA/edit
  
മെഡിക്കല്‍ ഓഫീസര്‍ (യുഎച്ച്ഡബ്ല്യൂസി): https://docs.google.com/forms/d/1hyf7tZnodh5Ta4dqulL-E7AMiO8q4D0t0t5WtBgikoA/edit    
സ്റ്റാഫ് നഴ്സ് (എന്‍എച്ച്എം): https://docs.google.com/forms/d/1oerJGIYc2YZT
SxFK3roPUReL2DW_fbfqtO_ydn5v0aU/edit 

ഫാര്‍മസിസ്റ്റ് (യുഎച്ച്ഡബ്ല്യൂസി): https://docs.google.com/forms/d/1a0J_o8szwKr5ShBGl
bXNT1Pm40jPnxkJGySevdTxpHU/edit
പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്: https://docs.google.com/forms/d/1B5hG1v
sO-DgeGzmSbe0etIfHlYoJ-M_sJK76FYiPz0k/edit

Post a Comment

Previous Post Next Post