സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച റാഗിംഗ് വിരുദ്ധ നിയമപരിഷ്കരണ കർമ്മ സമിതി ഉടൻ ആദ്യ യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകണമെന്ന് ഹൈക്കോടതി.ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു.
സമിതിയിൽ അക്കാദമിക് രംഗത്തുനിന്നുള്ളവരെയും, മനശാസ്ത്ര വിദഗ്ധരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർധിച്ചു വരുന്ന റാഗിംഗിനെ കുറിച്ച്,ലീഗൽ സർവീസ് അതോറിറ്റി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ്,ഹൈക്കോടതി പ്രത്യേക ബഞ്ച് രൂപീകരിച്ച് നിയമപരിഷ്കരണ സമിതിക്ക് രൂപം നൽകാൻ നിർദ്ദേശിച്ചത്.
Post a Comment