കെ.എസ്.ആർ.റ്റി.സിയുടെയും ഓരോ യൂണിറ്റിലെയും വർക്ക്ഷോപ്പിലെയും ചെലവ് പരമാവധി കുറച്ച് കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് ദീർഘവീക്ഷണത്തോടെയുളള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ഈ അവസരത്തിൽ കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയനുകളിൽ നിന്നും ജീവനക്കാരിൽ നിന്നും കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിനും ഓരോ യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളിലെയും ചെലവ് നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുളള ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ക്ഷണിച്ചിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകൾക്കും ജീവനക്കാർക്കും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള വിശദാംശങ്ങൾ അടങ്ങിയ ഉത്തരവ് 14.03.2025 ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്.
Post a Comment