താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു.
ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്‌ദുറഹ്മാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അബ്ദുറഹിമാൻ്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം. കുടുംബ വഴക്കിനെത്തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു. യാസാറിനും മരണപ്പെട്ട ഷിബിലക്കും മൂന്ന് വയസ്സുള്ള ഒരു മകളുമുണ്ട്
പ്രതിയായ യാസിറിനെ പിടികൂടാൻ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Post a Comment