മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവാസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് നിര്‍വ്വഹിക്കും.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്‍റ് വീതമുള്ള പ്ലോട്ടുകളില്‍, ആയിരം ചതുരശ്രയടി വിസ്തീർണത്തിലാണ് വീടുകള്‍ നിര്‍മിക്കുക. ചടങ്ങിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും പ്രിയങ്ക ഗാന്ധി എംപിയും പങ്കെടുക്കും. പ്രിയങ്കാ ഗാന്ധി അല്പം മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
Post a Comment