ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.

ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പുതുവൽ ലക്ഷംവീട് സ്വദേശി അഖിൽ പി. ശ്രീനിവാസൻ (30) ആണ് മരിച്ചത്. കൊടുപ്പുന്നയിൽ കൊയ്ത്തു കഴിഞ്ഞ പാടത്ത് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു ഇടിമിന്നലുണ്ടായത്. 

പാടത്ത് ഇടിമിന്നൽ ഏറ്റു വീണ അഖിലിനെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്വയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post