പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇന്ന് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തന അനുമതി നൽകിക്കൊണ്ടുള്ള സ്വകാര്യ സർവകലാശാല ബില്‍ നിയമസഭ പാസാക്കി.
വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബിൽ അവതരിപ്പിക്കുന്നതെന്നും സർവകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നും ബിൽ അവതരിപ്പിച്ചു കൊണ്ട് മന്ത്രി ആർ ബിന്ദു പറഞ്ഞു.
കേരള വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ഭേദഗതി ബിൽ, കേരള ധനകാര്യ ബിൽ, സർവകലാശാല നിയമങ്ങളുമായി ബന്ധപ്പെട്ട രണ്ട് ഭേദഗതി ബില്ലുകൾ, കേരള സ്പോർട്സ് ഭേദഗതി ബിൽ എന്നിവയും സഭ ഇന്ന് ചർച്ച ചെയ്തു.
Post a Comment