നിയമസഭ പാസാക്കിയ കേരള വയോജന കമ്മീഷൻ ബിൽ സംസ്ഥാനത്ത് വയോജനസംരംക്ഷണം യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി ആർ ബിന്ദു. വയോജന കമ്മീഷൻ രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോട് കൂടിയ കമ്മീഷൻ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment