തൃശൂർ പൂരം മെയ് ആറിന് നടക്കുമെന്ന് മന്ത്രി വി എൻ വാസവൻ. മെയ് നാലിനാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ കൃത്യമായി ഉറപ്പാക്കുമെന്നും മന്ത്രി അവലോകന യോഗത്തിനു ശേഷം വാർത്താ സമ്മേളത്തിൽ പറഞ്ഞു.
മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, സുരേഷ് ഗോപി ജില്ലാ കളക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ഭാരവാഹികൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വെടിക്കെട്ടിനെ സംബന്ധിച്ചുള്ള കേന്ദ്ര നിയമങ്ങളിലുൾപ്പെടെ ചർച്ച നടത്താൻ ഉടൻ മറ്റൊരു യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു.
Post a Comment