ഹോളി ആഘോഷ നിറവില്‍ രാജ്യം. ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍.

ഹോളി ആഘോഷ നിറവില്‍ നാടും നഗരവും. വസന്തത്തിന്‍റെ വരവറിയിക്കുന്ന, വര്‍ണങ്ങളുടെ ഉത്സവമായ ഹോളി, തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്‍റെ പ്രതീകമായാണ് കൊണ്ടാടപ്പെടുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖര്‍ ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നു. ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്ന തുല്യതയുടെയും സാഹോദര്യത്തിന്‍റെയും ആഘോഷമാണ് ഹോളിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

സഹാനുഭൂതിയുടെയും, കരുണയുടെയും നിറങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്ന ഹോളി, പുതിയ തുടക്കങ്ങള്‍ക്ക് പ്രചോദനമേകട്ടേയെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശംസിച്ചു. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും, ഉത്സാഹവും നിറയ്ക്കുന്ന ഹോളി, ഐക്യത്തിന്‍റെ വര്‍ണങ്ങള്‍ക്ക് കരുത്തു പകരുമെന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ഹോളി ആഘോഷത്തോടനുബന്ധിച്ച് ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സുരക്ഷാ ക്രമീകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. 


Post a Comment

Previous Post Next Post