വിദ്യാർത്ഥികളിലെ നൂതന ശാസ്ത്രാശയങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡിന് കാവുംവട്ടം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ ശ്രേയ കൃഷ്ണ എസ് എ, വൈഗ വി എസ്. എന്നിവർ അർഹരായി. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് ശ്രേയ കൃഷ്ണ എസ് എ, വൈഗ വി എസ് എന്നിവർ നൽകിയ രണ്ട് പ്രോജക്ടുകൾക്കും അവാർഡ് ലഭിച്ചു.
ദൂരയാത്രകൾ നടത്തുന്നവർക്ക് സഹായകരമായ ലഗേജ് സംവിധാനം രൂപകൽപ്പന ചെയ്താണ് വൈഗ ഈ നേട്ടത്തിന് അർഹയായത്
വീട്ടമ്മമാർക്ക് അനായാസേന ഉപയോഗിക്കാവുന്ന പരിസര മലിനീകരണം കുറയ്ക്കുന്ന അടുപ്പ്ഡി സൈനിലൂടെയാണ് ശ്രേയ കൃഷ്ണ അവാർഡ് നേടിയെടുത്തത്
മരുതൂർ എളയിടത്ത് മഠത്തിൽ വികാസിന്റെയും ശ്വേതയുടെയും മകളായ വൈഗ വി എസുംഒറ്റക്കണ്ടം മേക്കോടി മീത്തൽ സുരേഷിന്റെയും അബിതയുടെയും മകളായ ശ്രേയ കൃഷ്ണയും അവാർഡ് തിളക്കത്തിൽ വിദ്യാലയത്തിന്റെ മിന്നും താരങ്ങളായി. രണ്ടാം തവണയാണ് ഇൻസ്പെയർ അവാർഡ് നേട്ടം കാവുംവട്ടം യു പി സ്കൂളിനെ തേടിയെത്തുന്നത്.
സ്കൂൾ പ്രധാനധ്യാപകൻ പ്രതീഷ് മാസ്റ്റർ , സയൻസ് ക്ലബ്ബ് കൺവീനർ സബിന ടീച്ചർ സ്കൂളിലെ മറ്റ് അധ്യാപകരുടെയും മികച്ച പിന്തുണ കുട്ടികൾക്ക് നേട്ടം കൈവരിക്കുന്നതിൽ പ്രചോദനമായി.
Post a Comment