റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ നീക്കി കേന്ദ്ര കായിക മന്ത്രാലയം.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ  സസ്‌പെൻഷൻ നീക്കി കേന്ദ്ര കായിക മന്ത്രാലയം. ജോർദാനില്‍ നടക്കാനിരിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ പുനരാരംഭിക്കുന്നതിന് തീരുമാനം വഴിയൊരുക്കും. 

WFI പിന്തുടരേണ്ട മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള സെലക്ഷനില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നാണ് നിര്‍ദ്ദേശം. ഭരണനിർവ്വഹണത്തിലും നടപടിക്രമങ്ങളിലും ഉണ്ടായ വീഴ്ച കണക്കിലെടുത്ത് 2023 ഡിസംബർ 24 നാണ് കായിക മന്ത്രാലയം WFI യെ സസ്‌പെൻഡ് ചെയ്തത്.

Post a Comment

Previous Post Next Post