ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിൽ ചൂണ്ടിക്കാട്ടിയ നിർദേശങ്ങൾ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യങ്ങൾ പ്രായോഗികമാക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടർ തയ്യാറാക്കും. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഷോർട് ടേം, മീഡ് ടേം, ലോങ് ടേം പദ്ധതികൾ നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Post a Comment