ഭൂകമ്പമുണ്ടായ മ്യാൻമാറിന് ദുരിതാശ്വാസ സഹായവുമായി ഇന്ത്യ. ടെന്‍റുകള്‍, പുതപ്പുകള്‍, ജനറേറ്ററുകള്‍, ഭക്ഷണം, അവശ്യ മരുന്നുകള്‍ തുടങ്ങി 15 ടണ്ണോളം സാധനങ്ങളാണ് നൽകുന്നത്. ഭൂകമ്പമുണ്ടായ മ്യാന്‍മാറിലേയും തായ് ലന്‍ഡിലേയും ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമത്തിൽ കുറിച്ചു. ദുരന്തമേഖലയില്‍ വേണ്ട സഹായങ്ങള്‍ നൽകുന്നതിന് വിദേശകാര്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
Post a Comment