സിപിഐഎം സംസ്ഥാന സെക്രട്ടറിയായി MV ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു. പിണറായി വിജയന്‍, ഇപി ജയരാജൻ, ടിഎം തോമസ് ഐസക്ക്, കെകെ ശൈലജ, ടിപി രാമകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, സിഎസ് സുജാത എന്നിവരുൾപ്പെടയുള്ള 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനം ഐക്യകണ്ഠേന തെരെഞ്ഞെടുത്തു.
17 പേർ പുതുമുഖങ്ങളാണ്. സംസ്ഥാന കമ്മിറ്റിയിൽ യുവജനങ്ങൾക്കും വനിതകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.
സമ്മേളനത്തിന്‍റെ ഭാഗമായി ഉച്ചയ്ക്കുശേഷം റെഡ് വോളണ്ടിയർ മാർച്ചും റാലിയും നടന്നു. സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ആശ്രാമം മൈതാനത്ത് പുരോഗമിക്കുന്നു.
Post a Comment