കൊല്ലത്ത് നടക്കുന്ന CPI(M) സംസ്ഥാനസമ്മേളനം ഇന്ന് സമാപിക്കും. നയരേഖയിൻമേലുള്ള ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകും. തുടർന്ന് റിപ്പോർട്ട് അംഗീകരിക്കൽ, സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ്, പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. വൈകിട്ട് ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ നാല് ദിവസം നീണ്ട സമ്മേളനം അവസാനിക്കും. ഉച്ചയ്ക്കുശേഷം പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
Post a Comment