അതിരപ്പിള്ളിയില്‍ വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 5 ലക്ഷം രൂപ ഇന്ന് തന്നെ അടിയന്തരമായി കൈമാറു മെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
അതേസമയം മേഖലയിലെ കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
Post a Comment