സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രി, മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രങ്ങളായ പാലക്കാട് മരുതറോഡ്, ആലപ്പുഴ താമരകുളം, ഭരണിക്കാവ്, വയനാട് വാഴവറ്റ, കൊല്ലം പുനലൂര്‍ നഗര കുടുംബാരോഗ്യ കേന്ദ്രം, ജനകീയ ആരോഗ്യ കേന്ദ്രങ്ങളായ കൊല്ലം മടത്തറ, മലപ്പുറം അത്താണിക്കല്‍, വയനാട് മാടക്കുന്ന് എന്നിവയ്ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് അഥവാ എന്‍.ക്യു.എ.എസ് ലഭിച്ചത്.
Post a Comment