മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍.

ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായ പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും, ചെറിയ പരിക്കുകള്‍ ഉള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കു‌മെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു. രാഷ്ട്രീയ ഭേദമന്യേ ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളൊന്നടങ്കം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. കട കമ്പോളങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം പൂര്‍ണമായും അടച്ചു കൊണ്ടാണ് കശ്മീരി ജനത സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. കശ്മീര്‍ താഴ്വരയില്‍  പൊതുഗതാഗതമടക്കം നിര്‍ത്തിവച്ചിരിക്കുകയാണ്. 

All India Radio News
#airnewstvm

Post a Comment

Previous Post Next Post