15കാരനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വിഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമയെയാണ് (30) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ യുവതിയുടെ ഭര്‍ത്താവ് ബി.പി അങ്ങാടി സ്വദേശി സാബിക്ക് ഒളിവിലാണ്. ഇയാളാണ് പീഡനദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിക്ക് മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ ചെയ്യുകയായിരുന്നെന്നുമാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ചതായും അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം വാങ്ങിയിരുന്നതായും പരാതിയിലുണ്ട്. കൂടാതെ, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് വിദ്യാർഥിയോട് യുവതിയും ഭർത്താവും ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
ഈ ദൃശ്യങ്ങള്‍ വെച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യം. വിദ്യാർഥി നല്കിയ പരാതി അന്വേഷിച്ച തിരൂര്‍ പൊലീസ് സംഭവം സത്യമാണെന്ന് കണ്ടെത്തുകയും സത്യഭാമയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post a Comment