സ്മാർട്ട്‌ഫോൺ കയറ്റുമതിയില്‍ റിക്കോർഡ് നേട്ടവുമായി ഇന്ത്യ, കഴിഞ്ഞ സാമ്പത്തികവർഷം രാജ്യം നടത്തിയത് 2 ലക്ഷം കോടി രൂപയുടെ കയറ്റുമതി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി രണ്ട് ലക്ഷം കോടി രൂപ റെക്കോർഡ് നിലവാരത്തിലെത്തിയതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 2013-14 കാലത്ത് രാജ്യത്തിന്‍റെ സ്മാർട്ട്‌ഫോൺ കയറ്റുമതി 167-ാം സ്ഥാനത്തായിരുന്നുവെന്നും ഇപ്പോൾ അത് ഒന്നാം സ്ഥാനത്തെത്തിയതായും അദ്ദേഹം സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.

 കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പത്ത് മാസങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിയായായാണ് സ്മാർട്ട്‌ഫോണുകള്‍ ഉയർന്നു വന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ പ്രത്യേകിച്ച്, സ്ത്രീകൾക്കായി ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post