വഖഫ് ഭേദഗതി ബില്‍ 2025 പാര്‍ലമെന്‍റ് പാസാക്കി. രാജ്യസഭയില്‍ ഇന്നലെ അവതരിപ്പിച്ച ബില്‍ 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെയാണ് പാസ്സാക്കിയത്. 128 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 95 എംപിമാര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. ലോക്സഭ കഴിഞ്ഞ ദിവസം ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതി കൂടി അംഗീകരിക്കുന്നതോടെ ബില്‍ നിയമമായി മാറും.
വഖഫ് സ്വത്തുവകകളുടെ പരിപാലനത്തിനൊപ്പം, സാമൂഹ്യ ക്ഷേമവും, ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണവും ബില്‍ ലക്ഷ്യമിടുന്നതായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മുസ്ലിം വിഭാഗത്തില്‍ ഉള്‍പ്പെട്ട കോടിക്കണക്കിന് പേര്‍ക്ക് ബില്‍ ഉപകാരപ്രദമാകുമെന്നും, മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നും മൂന്നുപേര്‍ മാത്രമേ വഖഫ് ബോര്‍ഡില്‍ ഉണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കി.
Post a Comment