സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ ഈ ന്യൂനമർദ്ദം വടക്ക് ദിശയിൽ സഞ്ചരിക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. 

ഉഷ്ണ തരം​ഗ സാധ്യത ദില്ലിയിൽ യെല്ലോ അലർട്ട് ഉഷ്ണ തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയതോടെയാണ് ദില്ലിയിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 

നാളെ വരെ ഉഷ്ണതരംഗം തുടരും, പിന്നീട് താപനില സാധാരണ നിലയിൽ എത്തും. ദില്ലിക്ക് പുറമേ ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. ചൂട് കൂടുന്ന സാഹചര്യത്തിൽ പുറത്ത് ജോലി ചെയ്യുന്ന ആളുകൾ മുൻകരുതൽ എടുക്കണം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.   

Post a Comment

Previous Post Next Post