ബഹിരാകാശ യാത്രയിൽ നിർണായകമായ അധ്യായം എഴുതാൻ ഒരുങ്ങി ഇന്ത്യ. ആക്സിയം സ്‌പെയ്‌സ് ദൗത്യം ആക്‌സ്-4ന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പറക്കും. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
വരും മാസങ്ങളിൽ ഐഎസ്ആർഒയുടെ പ്രധാന ഭാവിപദ്ധതികൾ അവലോകനം ചെയ്യുന്നതിനായി നടന്ന ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 1984ൽ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയ്ക്കുശേഷം ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയുടെ ആദ്യ സന്ദർശനമായിരിക്കും ഇതെന്ന് ശ്രീ സിങ് പറഞ്ഞു.
Post a Comment