രാജ്യത്ത് ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വര്‍ദ്ധിപ്പിച്ചു.

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി അറിയിച്ചു. ഉജ്വല യോജന ഗുണഭോക്താക്കള്‍ സിലിണ്ടറൊന്നിന് 550 രൂപയും, മറ്റുള്ളവര്‍ 853 രൂപയുമാണ് ഇനി മുതല്‍ നല്‍കേണ്ടത്. 

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപ വച്ച് വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീരുമാനം ഉപഭോക്താക്കളെ ബാധിക്കില്ലെന്നും, പെട്രോളിന്‍റെയും ഡീസലിന്‍റെയും ചില്ലറ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ലെന്നും ഇന്ധന വിതരണ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. 


Post a Comment

Previous Post Next Post