വടകര ജില്ലാ ആശുപത്രിയുടെ 83.18 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതി പ്രകാരമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ആറ് നിലകളിലായി 14329.08 ചതുരശ്ര മീറ്റർ ഫ്ലോർ ഏരിയയിൽ വിപുലമായ അത്യാധുനിക സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി വടകരയിൽ സാക്ഷാത്കരിക്കപ്പെടുന്നത്.
ഓപ്പറേഷൻ തിയേറ്റർ, ലാബ് സൗകര്യങ്ങൾ, റേഡിയോളജി, രക്തബാങ്ക് യൂണിറ്റ്, കോൺഫറൻസ് ഹാൾ, സി.എസ്. എസ്. ഡി , പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ ,എമർജൻസി കെയർ യൂണിറ്റ് ,അത്യാധുനിക പാർക്കിംഗ് സൗകര്യം എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുള്ളത്.
ന്യൂനപക്ഷ ക്ഷേമം, കായികം വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷക്കാര്യ മൃഗസംരക്ഷണ ഫിഷറീസ് ക്ഷീര വികസന വകുപ്പ് സഹമന്ത്രി ശ്രീ. ജോർജ് കുര്യൻ, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Post a Comment