പത്മ പുരസ്‌ക്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്യും. വൈകുന്നേരം രാഷ്ട്രപതി ഭവനിലാണ് പുരസ്‌ക്കാരദാന ചടങ്ങുകൾ. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്. കല, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്.
ഏഴ് പത്മവിഭൂഷൺ, 19 പത്മഭൂഷൺ, 113 പത്മശ്രീ ഉൾപ്പെടെ 139 പുരസ്‌ക്കാരങ്ങളാണ് ഇത്തവണ സമ്മാനിക്കുന്നത്. കേരളത്തിൽ നിന്നും ശ്രീ എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും, ശ്രീ ജോസ് ചാക്കോ പെരിയപ്പുറം, ശ്രീ പി.ആർ. ശ്രീജേഷ് എന്നിവർക്ക് പത്മഭൂഷണും, ശ്രി ഐ എം വിജയൻ, ശ്രീമതി. കെ. ഓമനക്കുട്ടി അമ്മ എന്നിവർക്ക് പത്മശ്രീയും സമ്മാനിക്കും.
പ്രശസ്ത ചലച്ചിത്ര നടി ശോഭനയ്ക്ക് പത്മഭൂഷന്‍ ലഭിക്കും. വയലിനിസ്റ്റും സംഗീതസംവിധായകനുമായ ഡോ. എൽ. സുബ്രഹ്മണ്യം, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡി. നാഗേശ്വർ റെഡ്ഡി, പ്രമുഖ എഡിറ്ററും മുൻ പ്രസാർ ഭാരതി ചെയർമാനുമായ എ. സൂര്യ പ്രകാശ്, സിനിമാ നടന്മാരായ നന്ദമുരി ബാലകൃഷ്ണ, എസ്. അജിത് കുമാർ തുടങ്ങിയവരാണ് പദ്മ പുരസ്‌ക്കാരങ്ങൾ ലഭിക്കുന്ന മറ്റു പ്രമുഖർ.
Post a Comment