കോസ്മെറ്റോളൊജിയും, സോളാർ എൽ. ഇ. ഡി ടെക്‌നിഷ്യൻ കോഴ്സും സൗജന്യമായി പഠിക്കാം, കായണ്ണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി ആരംഭിക്കാൻ പോകുന്ന സ്കിൽ ഡെവലപ്‌മെന്റ് സെന്ററിലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

കായണ്ണ : വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് STARS പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കായണ്ണ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി ആരംഭിക്കാൻ പോകുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കോസ്‌മെറ്റോളജിസ്റ്, സോളാർ എൽ.ഇ.ഡി ടെക്‌നിഷ്യൻ എന്നീ രണ്ട് കോഴ്സുകളിലേക്കാണ് രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. 

യോഗ്യത : SSLC 
പ്രായപരിധി : 15 വയസുമുതൽ 23 വയസുവരെ.
കോഴ്സ് കാലാവധി ഒരു വർഷമാണ്. 

ശനി, ഞായർ, മറ്റു അവധിദിവസങ്ങളിൽ മാത്രമായിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുക. അതിനാൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്കും അഡ്മിഷൻ എടുക്കാം.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ആളുകൾക്കു ദേശീയ സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഒരു കോഴ്സിലേക്ക് 25 പേർക്ക് മാത്രമായിരിക്കും അഡ്മിഷൻ ഉണ്ടായിരിക്കുക. 



ആരംഭിക്കുന്ന കോഴ്സുകൾ

കോസ്‌മെറ്റോളജിസ്റ് 
സോളാർ എൽ.ഇ.ഡി. ടെക്‌നിഷ്യൻ 

പത്താം തരാം കഴിഞ്ഞു പഠനം മതിയാക്കിയ കുട്ടികൾ, ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി പഠിക്കുന്ന കുട്ടികൾ അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, ഡിഗ്രി അല്ലെങ്കിൽ മറ്റു കോഴ്സുകൾ പഠിക്കുന്ന കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്കൊക്കെ കോഴ്സ് പഠിക്കാം. 

കോഴ്സിന്റെ ഭാഗമായി ജോബ് ട്രെയിനിങ്, വിദഗ്ദ്ധരുമായുള്ള ഇന്റെറാക്ഷൻ സെഷൻ, ഫീൽഡ് വിസിറ്റുകൾ, സ്കിൽ ഡെവലപ്മെന്റ് ക്ലാസ്സുകൾ, എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

താല്പര്യമുള്ള ആളുകൾ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക.

കൂടുതൽ വിവരങ്ങൾക് : 9539668740

Post a Comment

Previous Post Next Post