സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർഗോഡ് തുടക്കമായി; ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്താണ് ജനങ്ങളുടെ ഐക്യവും, നാടിൻറെ ഒരുമയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രകൃതി ദുരന്തങ്ങൾ ഉൾപ്പടെ ഒട്ടേറെ വെല്ലുവിളികൾക്കിടയിലും ജന പിന്തുണയോടെ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഈ സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ഐക്യം, നാടിൻറെ ഒരുമ എന്നിവ ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്തായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാം വട്ടം അധികാരത്തിലെത്തിയ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം കാസർഗോഡ് കാലിക്കടവ് മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Post a Comment

Previous Post Next Post