ഗുഡലൂർ: നീലഗിരി സൂചിമല ഭാഗത്തു വിനോദയാത്രക്ക് വന്ന ആയഞ്ചേരി സ്വദേശികളെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ആയഞ്ചേരി വള്ളിയാട് സ്വദേശി പുതിയോട്ടിൽ ഇബ്രാഹിംമിന്റെ മകൻ സാബിർ ആണ് മരണപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന ആസിഫ്, സിനാൻ എന്നിവർക്കും കുത്തേറ്റു. ആസിഫ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സിനാൻ വയനാട്ടിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സകീനയാണ് സാബിറിന്റെ ഉമ്മ.
Post a Comment