ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ എറണാകുളം സ്വദേശി എന്‍ രാമചന്ദ്രന്‍റെ സംസ്കാരം നാളെ ഇടപ്പള്ളി പൊതു ശ്മശാനത്തിൽ നടക്കും.

ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ  എറണാകുളം സ്വദേശി എന്‍ രാമചന്ദ്രന്‍റെ സംസ്കാരം നാളെ ഇടപ്പള്ളി പൊതു ശ്മശാനത്തിൽ നടക്കും. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികദേഹത്തിൽ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി മന്ത്രി പി പ്രസാദ് പുഷ്പചക്രം സമര്‍പ്പിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, ഹൈബി ഈഡന്‍ എം.പി തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.


Post a Comment

Previous Post Next Post