വാഹന സംബന്ധമായ സേവനങ്ങൾക്ക് ആർ.സി പ്രിന്‍റ് നൽകുന്ന രീതി മോട്ടോർ വാഹന വകുപ്പ് നിർത്തിയെങ്കിലും ആവശ്യമെങ്കിൽ പൊതുജനങ്ങൾക്ക് പരിവാഹൻ പോർട്ടലിൽനിന്ന് സ്വയം ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പരിവാഹൻ പോർട്ടലിൽ പ്രിന്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓപ്ഷനിൽ ഷാസി നമ്പറിന്റെ അവസാന അഞ്ച് അക്കം നൽകി വാഹനവുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ വരുന്ന ഒ.ടി.പി നൽകി ആർ.സി പ്രിന്‍റ് പി.വി.സി കാർഡിലോ പേപ്പറിലോ എടുക്കാം.
ഇലക്ട്രോണിക് ആർ.സി ഡിജി ലോക്കർ, എം പരിവാഹൻ എന്നിവയിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർ സേവനങ്ങൾക്കായി അപേക്ഷിക്കുമ്പോൾ ആർ.സി പ്രിന്‍റ് അപ്ലോഡ് ചെയ്യുന്ന സേവനങ്ങൾക്ക് വാഹൻ സിറ്റിസൺ സൈഡിൽ നിന്നും ഡൗൺലോഡ് ചെയ്ത് ആർ.സി അപ്‌ലോഡ് ചെയ്യണം. എച്ച്.എസ്.ആർ.പി ഫിറ്റ്മെന്‍റ് ഉള്ള അപേക്ഷകൾ എച്ച്.എസ്.ആർ.പി വാഹനിൽ അപ്‌ലോഡ് ചെയ്തശേഷം മാത്രമേ ആർ.സി പ്രിന്‍റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇ-ചെല്ലാൻ /ചെക്ക് റിപ്പോർട്ട് തീർപ്പാക്കിയാൽ മാത്രമേ ആർ.സി പ്രിന്‍റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Post a Comment