കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

വിഷു കൈത്തറി മേള  ഇന്ന്(05) മുതൽ

തിരുവനതപുരം കൈത്തറി വസ്ത്ര ഡയറക്റ്ററേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി  എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൈത്തറി മേള ഇന്ന് (05) ആരംഭിക്കും. കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് വൈകീട്ട് 5.30 ന് മേള ഉദ്ഘാടനം ചെയ്യും. എസ്‌കെ ടെമ്പിള്‍ റോഡിലെ കോര്‍പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടിലാണ് മേള നടക്കുക. മേള 13 - ന് അവസാനിക്കും.

ലാബ് അസിസ്റ്റന്റ് - അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഇംഹാന്‍സിലേക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക്  കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത - ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി. അപേക്ഷ ഏപ്രില്‍ 15 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008  വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക. ഫോണ്‍ - 0495 2359352.

അപേക്ഷ ക്ഷണിച്ചു

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിലേക്ക് വിവിധ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ (45 വയസ്സ് താഴെ ഉള്ള) ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു. 

ഏപ്രില്‍ 24 ന് സ്പീച്ച് തെറാപ്പിസ്റ്റ് (3)  ഫിസിയോ തെറാപ്പിസ്റ്റ് (2)  ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് (1) തസ്തികകളിലേക്കും 25 ന്  ഫാര്‍മസിസ്റ്റ് (1) തസ്തികയിലേക്കും 26 ന് ഹെല്‍പ്പര്‍ (1)  തസ്തികയിലേക്കുമുള്ള കൂടികാഴ്ച നടക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും, പകര്‍പ്പും, സഹിതം കൂടികാഴ്ച്ചയില്‍ പങ്കെടുക്കാം. കൂടിക്കാഴ്ച്ച  അതത് തീയതികളില്‍ രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ (ഐഎസ്എം) ഓഫീസില്‍ നടക്കും. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04952371486 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

വിവിധ കോഴ്സുകളിലേക്ക് പ്രവേശനം

യുവാക്കളില്‍ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് വണ്ടൂര്‍ ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തില്‍ കോസ്‌മെറ്റോളജി, ബേക്കിംഗ് ടെക്‌നീഷ്യന്‍ / ഓപ്പറേറ്റീവ് കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചത്.

ഒരു വര്‍ഷ കോഴ്സില്‍ 25 പേര്‍ വീതമുള്ള രണ്ട് ബാച്ച് ഉണ്ടാകും. 23 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. പത്താം തരം പാസ്സായവര്‍ക്ക് അപേക്ഷ നൽകാം. സർക്കാർ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവേശനം സൗജന്യമായിയിരിക്കും. അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായോ 9745645295 എന്ന നമ്പറിലോ ബന്ധപ്പെടുക.

Post a Comment

Previous Post Next Post