സഹകരണ സംഘങ്ങൾ സാമ്പത്തിക സേവനങ്ങൾക്കപ്പുറം സാമൂഹ്യ പുരോഗതിക്ക് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി.

സാമ്പത്തിക സേവനങ്ങൾക്കപ്പുറം സാമൂഹ്യ പുരോഗതിക്കും സഹകരണ സംഘങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത്  കനകക്കുന്നിൽ നടക്കുന്ന സഹകരണ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ലാഭമുണ്ടാക്കുന്നതിന്റെ ആവശ്യകതയിൽ നിന്നല്ല മറിച്ച് സാമ്പത്തിക ശക്തി ജനാധിപത്യവൽക്കരിക്കാനും  സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കേരള സഹകരണ പ്രസ്ഥാനമെന്നും മന്ത്രി പറഞ്ഞു.  

Post a Comment

Previous Post Next Post