സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വൈകുന്നേരം 3 മണിക്കാണ് ചർച്ച. സി ഐ ടി യു, ഐ എൻ ടി യു സി തൊഴിലാളി സംഘടനാ പ്രതിനിധികളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
സമരം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് ആശാ പ്രവർത്തകരെ സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നത്. ഒരു വിഭാഗം ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരം 52-ാം ദിവസത്തിലേയ്ക്കും അനിശ്ചികാല നിരാഹാര സമരം 14ആം ദിവസത്തിലേക്കും കടന്നിരിക്കുകയാണ്.
Post a Comment