കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷ മുൻനിർത്തി ഇന്ന് രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തി വച്ചു. ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവ് ഉണ്ടായതിനാല്‍ ഇന്ന് മുതൽ ശനിയാഴ്ച വരെ ഉത്തര കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ എസ് ഇ ബി അറിയിച്ചു.
Post a Comment