രാജ്യത്തുടനീളമുള്ള മത തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി, . പണമടയ്ക്കുന്നതിന് മുമ്പ് അതീവ ജാഗ്രത പാലിക്കാനും വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗൂഗിൾ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയിലെ സ്പോൺസർ ചെയ്തതോ അറിയാത്തതോ ആയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. എന്തെങ്കിലും തട്ടിപ്പ് നടന്നാൽ, ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ www.cybercrime.gov.in-ലോ 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിച്ചോ സംഭവങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാനും നിര്‍ദ്ദേശമുണ്ട്.
Post a Comment