സ്മാർട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും പകരചുങ്കത്തിൽ നിന്ന് ഒഴിവാക്കുമെന്ന് അമേരിക്ക.

സ്മാർട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും പകരചുങ്കത്തിൽ നിന്ന് ഒഴിവാക്കുമെന്ന് അമേരിക്ക. അമേരിക്ക ഇറക്കുമതി ചെയ്യുന്ന സെമികണ്ടക്ടറുകൾ, സോളാർ സെല്ലുകൾ, മെമ്മറി കാർഡുകൾ എന്നിവയുൾപ്പെടെയുള്ള  ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഘടകഭാഗങ്ങൾക്കും ഇളവുകൾ ബാധകമാണ്.  

ചൈനയിൽ ഐഫോൺ നിർമ്മിക്കുന്ന ആപ്പിൾ പോലുള്ള കമ്പനികൾക്ക് തീരുമാനം സഹായകമാകും. ഇതോടെ പ്രസിഡന്റ്  ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം ആഗോള തീരുവയിൽ നിന്നും 145 ശതമാനം  ചൈനീസ് തീരുവയിൽ നിന്നും സ്മാർട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും ഒഴിവാക്കപ്പെടും.

Post a Comment

Previous Post Next Post