വിഷു ആഘോഷങ്ങൾക്കുള്ള അവസാന വട്ട ഒരുക്കത്തിലാണ് മലയാളികൾ. വീടുകളിൽ കണിയും സദ്യ വട്ടങ്ങളും ഒരുക്കുന്നതിനുമുള്ള തിരക്കിലാണ്. ക്ഷേത്രങ്ങളിൽ വിഷുക്കണി ദര്‍ശനത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. വിപണികളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
പൂക്കളും പച്ചക്കറികളും വസ്ത്രങ്ങളും വാങ്ങുന്നതിനാണ് കൂടുതലും തിരക്ക് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിൽ പടക്കവിപണികളും സജീവമാണ്. തെരുവോരങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പലവലിപ്പത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങൾ ആഴ്ചകൾക്കു മുൻപേ സ്ഥലം പിടിപ്പിച്ചിട്ടുണ്ട്.
Post a Comment