യുഎസിലേക്കുള്ള ചൈനീസ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ പകര തീരുവ ഇന്ന് മുതൽ നിലവിൽ വരും. 104 ശതമാനം താരിഫ് പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും യു എസ് പ്രസിഡന്റ് ആയതിന് മുമ്പ് നിലവിലുണ്ടായിരുന്ന താരിഫുകൾക്ക് പുറമേയാണിത്.
അതേസമയം, ഒരു വ്യാപാര യുദ്ധത്തിൽ ആരും വിജയിക്കില്ലെന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും ദരിദ്ര രാജ്യങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
Post a Comment