ലഹരി ഉപയോഗമെന്ന അപകടം കുട്ടികളിലെത്താതിരിക്കാൻ ലക്ഷ്യമിട്ട് വയനാട്ടിൽ സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം. അവധിക്കാലത്ത് മൊബൈൽ ഫോണിലും ഇന്റർനെറ്റ് ഉപയോഗത്തിലും മാത്രമായി ബാല്യം ചുരുങ്ങിപ്പോകാതിരിക്കാനും കുട്ടികൾക്ക് കായികാധ്വാനം വേണമെന്ന ലക്ഷ്യമിട്ടാണ് നീന്തൽ പരിശീലനം.
ലഹരിക്കെതിരെ ചേർത്തുപിടിക്കുക ഒപ്പം നിൽക്കുക എന്ന സന്ദേശമാണ് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും ഓടത്തോട് ജീവൻ രക്ഷാസമിതി, തുർക്കി ജീവൻ രക്ഷാസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നീന്തൽ പരിശീലനത്തിൽ നൽകുന്നത്. പരിശീലനം കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി കെ ബഷീർ ഉദ്ഘാടനം ചെയ്തു.
ഫയർ ഓഫീസർ ഷറഫുദ്ദീൻ, സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം അയ്യൂബ് പി കെ. എന്നിവർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ബഷീർ. കെ പി നിഷാദ് തുർക്കി ജീവൻ രക്ഷാസമിതി, ഓടത്തോട് ജീവൻ രക്ഷാ സമിതി സെക്രട്ടറി മമ്മി കുഞ്ഞാപ്പ എന്നിവർ നേതൃത്വം നൽകി.
Post a Comment