ഇടുക്കി വാഗമൺ പുള്ളിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു. പുള്ളിക്കാനം ഡി.സി കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ തമിഴ്നാട് സ്വദേശികളായ ഇരുപതിലധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment