സമരം ചെയ്യുന്ന ആശാ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയം. ചര്‍ച്ച നാളെയും തുടര്‍ന്നേക്കും.

സമരം ചെയ്യുന്ന ആശാ പ്രവർത്തകരുമായി  സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയം. സമരം തുടരുമെന്ന് ആശമാർ അറിയിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മന്ത്രിയുടെ ചേമ്പറിലായിരുന്നു ചർച്ച.  പ്രശ്നം പഠിക്കാൻ കമ്മറ്റിയെ നിയമിക്കാമെന്ന് സർക്കാരിന്റെ നിർദേശം ആശ അസോസിഷൻ അംഗീകരിച്ചില്ല. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത CITU, INTUC തുടങ്ങിയ  ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ചു. 

കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം വേതന പരിഷ്കരണത്തില്‍ തീരുമാനമെടുക്കാം എന്ന നിലപാടാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.  അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ ചര്‍ച്ച നാളെയും തുടരുമെന്നാണ് സൂചന.   ഒരു വിഭാഗം ആശാപ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം 53 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ മൂന്നാംഘട്ട ചര്‍ച്ച നടത്തിയത്.


Post a Comment

Previous Post Next Post