തിരുവമ്പാടി :ആനക്കാംപൊയിലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ പരേതനായ കരിമ്പുരാടത്തിൽ ജോസഫിന്റെ ഭാര്യ റോസമ്മയെ (70) ഇന്ന് രാവിലെയാണ് വീടിൻ്റെ സമീപത്തുള്ള ഉപയോഗശൂന്യമായ പശുത്തൊഴുത്തിൽ കഴുത്തിലും കൈത്തണ്ടയിലും മുറിവേറ്റ പാടുകളോട് കൂടി കസേരയിൽ ഇരിക്കുന്ന രീതിയിൽ കണ്ടെത്തിയത്.
ആനക്കാംപൊയിൽ കുന്നതുപൊതിയിൽ കുടുംബമാണ് പരേത. മക്കൾ: ഷാൻ്റി, ഷൈജോ, പരേതനായ ഷൈൻ.
മരുമക്കൾ:സനൽ (അമ്പലവയൽ), അമ്പിളി (കട്ടപ്പന). ഫോറൻസിക് - വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Post a Comment