റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യൻ വീട്ടിലേക്ക് മടങ്ങിയെത്തി. ഇന്ന് രാവിലെയോടെ ജെയിൻ റഷ്യയിൽ നിന്ന് ഡൽഹിയിൽ എത്തിയിരുന്നു. മൂന്നുമാസം മുമ്പ് യുദ്ധത്തിൽ മുഖത്ത് പരിക്കേറ്റ് ജയിന്‍ ചികിത്സയിലായിരുന്നു. കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാൻ നീക്കമുണ്ടായിരുന്നു.
യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മോസ്കോയിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയെന്ന ജെയിനിൻ്റെ സന്ദേശം കുടുംബത്തിന് ലഭിച്ചിരുന്നു. ആർമി ക്യാമ്പിലേക്ക് പൊലീസിന്റെ സഹായത്തോടെ പോവുകയാണെന്നാണ് ജെയിന് അവസാനമായി കുടുംബത്തിന് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്.
ആർമി കരാർ കാലാവധി പൂർത്തിയായിട്ടും തിരികെ ക്യാമ്പിലേക്ക് പോകുന്നതിന്റെ ആശങ്ക കുടുംബം പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ജെയിനിനെ നാട്ടിലെത്തിച്ചെന്ന ആശ്വാസമായ വാര്‍ത്ത കുടുംബത്തിന് ലഭിച്ചത്. അതേസമയം ജെയിന്റെ കൂടെ റഷ്യയിലേക്ക് പോയ ബിനിലിന്റെ മൃതദേഹം ഇതുവരെ നാട്ടിൽ എത്തിക്കാനായിട്ടില്ല. യുദ്ധമുഖത്ത് വെച്ചാണ് ബിനിൽ കൊല്ലപ്പെട്ടത്.
Post a Comment